തിരുവനന്തപുരം: ഒടുവിൽ ആശങ്കകൾക്ക് അവസാനമായി. കേരള കുടിയൻമാർ റെക്കോഡ് നിലനിർത്തി എന്ന് മാത്രമല്ല സ്വന്തം റെക്കോഡ് തകർക്കുകയും ചെയ്തു. ഓണക്കാല മദ്യ വിൽപനയിലൂടെ 818.21 കോടി രൂപയാണ് നമ്മുടെ അഭിമാനമായ കുടിയൻമാർ സംസ്ഥാന ഖജനാവിലെത്തിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 9 കോടി അധികമാണ് മദ്യം വിറ്റ് സർക്കാർ നേടിയത്. 809.25 കോടി രൂപയുടെ മദ്യമായിരുന്നു കഴഞ്ഞ ഓണക്കാലത്തെ വിൽപന. നാലാം ഓണത്തിനാണ് വിറ്റുവരവ് റെക്കോഡിലെത്തിയത്. 14 ആം തിയതിയിലെ കണക്കിൽ വില്പന കുറവാണ് എന്നായിരുന്നു റിപ്പോർട്ട്. ഇക്കാര്യം പുറത്തു വന്നതോടെയാണ് വിൽപന റെക്കോർഡിലെത്തിയത്
ഈ ഓണക്കാലത്ത് മദ്യവിൽപനയിൽ കുറവ് എന്നായിരുന്നു ആദ്യം പുറത്തുവന്ന കണക്കുകൾ. ഉത്രാടം വരെയുള്ള പത്തു ദിവസത്തെ വിൽപനയിൽ കഴിഞ്ഞ തവണത്തേതിനേക്കാൾ 14 കോടി രൂപയുടെ കുറവാണ് കണക്കുകൂട്ടിയത്. എന്നാൽ ഉത്രാടം ദിനത്തിൽ മദ്യവിൽപന കൂടി. ഉത്രാടത്തിന് മാത്രം കഴിഞ്ഞ തവണത്തേതിനേക്കാൾ 4 കോടി രൂപയുടെ വർധന രേഖപ്പെടുത്തി. ഇത്തവണ 124 കോടി രൂപയുടെ വിൽപനയാണ് ഉത്രാട ദിനത്തിൽ നടന്നത്. ഉത്രാടത്തിന് പിന്നാലെ നാലാം ഓണത്തിലെ വിറ്റുവരവ് കണക്കുകൂടി പുറത്തുവന്നതോടെ മദ്യവിൽപന റെക്കോർഡിലേക്ക് കുതിക്കുകയായിരുന്നു.
Kerala records 818.21 crore rupees by drinking alcohol with a sword!